വൈത്തിരി:വൈത്തിരി ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായും ഭിന്നശേഷി സൗഹൃദ പഞ്ചായത്തായും പ്രഖ്യാപിച്ചു. വൈത്തിരി സഹകരണ ബാങ്ക് പി കുഞ്ഞി കണ്ണൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പ്രഖ്യാപനം നിർവഹിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ്,തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗൻവാടി വർക്കേഴ്സ്, പൊതു പ്രവർത്തകർ, സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത്
സെക്രട്ടറി സജീഷ് ശീവശങ്കർ പദ്ധതി വിശദീകരിച്ചു.

സ്കൂൾ ബസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു
കമ്പളക്കാട് : വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ MP LADS പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിന് അനുവദിച്ച സ്കൂൾ ബസ്സ് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി ഫ്ലാഗ് ഓഫ് ചെയ്തു. LSS,







