പനമരം ഗ്രാമപഞ്ചായത്ത് ബജറ്റ് ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണം-ക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന

പനമരം ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക ബജറ്റില്‍ ഭവന നിര്‍മ്മാണം, കൃഷി, മൃസംരക്ഷണം-ക്ഷീര വികസനം മേഖലകള്‍ക്ക് മുന്‍ഗണന. ആകെ 53.25 കോടി രൂപയുടെ വരവും 52.96 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 28.94 ലക്ഷം രൂപയുടെ നീക്കിയിരിപ്പുണ്ട്. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിലാണ് ബജറ്റ് അവതരിപ്പിച്ചത്. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ബജറ്റില്‍ വനിതാ വികസനം, ഭിന്നശേഷിക്കാരുടെയും വയോജന ങ്ങളുടെയും കുട്ടികളുടെയും വികസന ക്ഷേമ പദ്ധതികള്‍ക്കും മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. പനമരം ടൗണ്‍ മാലിന്യ മുക്തമാക്കി സൗന്ദര്യ വത്കരിക്കുന്നതിന് ”ശുചിത്വ പനമരം സുന്ദര പനമരം” പദ്ധതി, കൊറ്റില്ലം സംരക്ഷണ പദ്ധതി, വനിതകള്‍ക്ക് പെണ്ണാട് നല്‍കല്‍, സമഗ്ര കായിക വികസന പദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റീന ജോസഫ്, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ടി സുബൈര്‍, പഞ്ചായത്തംഗങ്ങളായ ടി.മോഹനന്‍, വാസു അമ്മാനി, രാമചന്ദ്രന്‍ മാസ്റ്റര്‍, ശാന്ത, ജെയിംസ്, ബെന്നി ചെറിയാന്‍, സുനില്‍ കുമാര്‍, വി.സി. അജിത്, അനീറ്റ ഫെലിക്‌സ്, തുഷാര, അജയകുമാര്‍, ലക്ഷ്മി ആലക്കമുറ്റം സെക്രട്ടറി വി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *