മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മധുകൊല്ലി, ക്ഷീരഭവന്‍, ത്രിവേണി, മീനങ്ങാടി ടൗണ്‍, 54, ബി.എസ്.എന്‍.എല്‍, വേങ്ങൂര്‍, ഹോസ്പിറ്റല്‍ കുന്ന്, കനല് വാടി, താഴത്തു വയല്‍, കാരച്ചാല്‍, മുരണി, ചീരാംകുന്ന്, മാര്‍ക്കറ്റ് മുതലായ സ്ഥലങ്ങളില്‍ നാളെ( ബുധന്‍ ) രാവിലെ 8:30 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു.
തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും.







