ഐ സി ബാലകൃഷ്ണൻ എം എൽഎ സമ്പൂർണ്ണ പരാജയം; ബത്തേരിക്ക് നഷ്ടമായത് 10 വർഷങ്ങൾ: സുരേഷ് താളൂർ

ബത്തേരി: മാനന്തവാടിയിൽ നിന്നും ചേക്കേറി ബത്തേരിയിൽ രണ്ട് വട്ടം എംഎൽഎ ആയ ഐ സി ബാലകൃഷ്‌ണൻ സമ്പൂർണ്ണ പരാജയമാണെന്ന് സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം സുരേഷ് താളൂർ. ആദ്യത്തെ ടേമിൽ യുഡിഎഫ് ഭരണം ഉണ്ടായിരുന്നപ്പോൾ പോലും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. കേരളമാകെ കക്ഷി രാഷ്ട്രീയത്തിനതീതമായി നിലവിലെ സർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ബത്തേരി മണ്ഡലത്തിൽ പറയത്തക്ക പദ്ധതികളോ വികസനമോ കൊണ്ടുവരാൻ എംഎൽഎക്ക് കഴിയാതെപോയെന്ന് അദ്ദേഹം ആരോപിച്ചു. ഇപ്പോൾ കൽപറ്റ, മാനന്തവാടി മണ്ഡലങ്ങളിൽ എംഎൽഎമാർ വിവിധ സർക്കാർ പദ്ധതികൾ ഉപയോഗിച്ച് മുൻപെങ്ങുമില്ലാത്ത തരത്തിൽ വികസനം നടത്തികൊണ്ടിരിക്കുമ്പോൾ ബത്തേരിക്ക് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയാതെ കേവലം ഫ്ളക്സ് ബോർഡുകൾ നാടുനീളെ പ്രദർശിപ്പിച്ച് കാലം കഴിക്കുകയാണ് ഐ സി ബാലകൃഷ്‌ണൻ ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാത്രിയാത്ര നിരോധനം അടക്കമുള്ള വിഷയങ്ങളിൽ അവസാന നിമിഷം ജനങ്ങളെ വഞ്ചിക്കുന്ന നിലപാടായിരുന്നു എംഎൽഎ സ്വീകരിച്ചതെന്നും സുരേഷ് താളൂർ ആരോപിച്ചു. ബത്തേരിക്കാരോട് ഈ കൊടുംചതി വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://m.facebook.com/story.php?story_fbid=2778221572395756&id=100006238210219

പേ വിഷബാധയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് വളർത്തു മൃഗങ്ങളിൽ നിന്നും പകരുന്ന രോഗങ്ങളിൽ നിന്നും അകലം പാലിക്കാൻ പ്രതിജ്ഞയെടുത്തത്. തെക്കുംതറ ജെഎച്ഐ സുരേഷ് വിപി ബോധവത്കരണ ക്ലാസെടുത്തു.നഴ്സിംഗ് അസിസ്റ്റന്റ് റോണിയ എൻജെ പ്രതിജ്ഞ

അവയവദാന സമ്മതപത്രം കൈമാറി.

കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ

“ജീവിതമാകട്ടെ ലഹരി” കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ മഡ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

മാനന്തവാടി: വി. തോമസ് മൂറിന്റെയും വി. പൗലോസ് ശ്ലീഹായുടെയും അനുസ്മരണ ദിനത്തോടനുബന്ധിച്ച്, “ജീവിതമാകട്ടെ ലഹരി” എന്ന മുദ്രാവാക്യമുയർത്തി കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മഡ് ഫുട്‌ബോൾ ടൂർണമെന്റ് വിപുലമായി സംഘടിപ്പിച്ചു. വിളമ്പുകണ്ടം യൂണിറ്റ് ടൂർണമെന്റിന്

കമ്മ്യൂണിറ്റി നഴ്സ് നിയമനം.

മേപ്പാടി ഗ്രാമപഞ്ചായത്തും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രൈമറി പാലിയേറ്റീവ് യൂണിറ്റിൽ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎൻഎം/ ജെപിഎച്ച്എൻ/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ് എന്നിവയാണ് അടിസ്ഥാന യോഗ്യത. കൂടാതെ

അധ്യാപക അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഹൈസ്‌കൂള്‍ പാർട്ട്‌ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 082/2024) തസ്തികയിലേക്ക് ജൂലൈ നാലിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *