കൽപ്പറ്റ: എൽഡിഎഫ് ഗവൺമെന്റിന്റെ യുവജന വഞ്ചനക്കെതിരെ എബിവിപി വയനാട് ജില്ല കമ്മിറ്റി പദയാത്ര നടത്തി. മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച യാത്ര സംസ്ഥാന പ്രവർത്തക സമിതി അംഗം അമൽ മനോജ് ഫ്ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി ഗോകുൽ സുരേഷ് ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിൻ്റെ യുവജന വഞ്ചനയാണ് കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പാർട്ടിക്കാരെ തിരികി കയറ്റി സർക്കാർ PSC യെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കാക്കവയൽ,മുട്ടിൽ, കൈനാട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പദയാത്ര സിവൽ സ്റ്റേഷൻ മുന്നിൽ സമാപിച്ചു .കലക്ട്രേറ്റിന് മുന്നിൽ പിണറായി വിജയൻ്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
സമാപന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു കെ എം ഉദ്ഘടനം ചെയ്തു
സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അമൽ മനോജ്, അഭിനവ് തൂണേരി സംസ്ഥാന സമിതി അംഗങ്ങളായ അഖിൽ കെ പി, അനന്തു വകേരി എന്നിവർ പങ്കെടുത്തു.