കല്‍പ്പറ്റ:പിണറായി സര്‍ക്കാറിന്റെ പിന്‍ വാതില്‍ നിയമനങ്ങള്‍ക്കെതിരെ സമരം ചെയുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചും, നിരാഹാര സമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യൂത്ത് കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാം ,അമല്‍ജോയ്, ജഷിര്‍ പള്ളിവയല്‍,ലയണല്‍ മാത്യൂ,അഗസ്റ്റിന്‍ പുല്‍പ്പള്ളി, സുജിത്ത്.പി.എം, റോബിന്‍ പനമരം,അസീസ് വാളാട്, സാലി റാട്ടക്കൊല്ലി, രാഹുല്‍ ചീരാന്‍, സച്ചിന്‍പനമരം, സുനീര്‍ ഇത്തിക്കല്‍, ജിത്തു ജിതിന്‍, അനീഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ