ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശമന്ത്രിക്ക് തന്നെ നൽകിയത്.

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബൊക്കെ കൊണ്ട് സ്വീകരിച്ചതിന് പിഴ ഈടാക്കേണ്ടതാണെന്ന് മന്ത്രി വേദിയിൽ രൂക്ഷമായി വിമർശിച്ചു. ‘10,000 രൂപ പിഴ ഈടാക്കാം. ഈ നിരോധനം നടപ്പാക്കേണ്ട വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്, ആ വകുപ്പിൻ്റെ മന്ത്രിക്കാണ് ബൊക്കേ കൊണ്ടു തന്നത്. ഇതിന്റെ അർഥം സർക്കാർ പറയുന്ന കാര്യങ്ങളൊന്നും ചില ആളുകൾക്ക് മനസിലാക്കുന്നില്ല എന്നതാണ്. തദ്ദേശവകുപ്പ് ഇറക്കിയ ഉത്തരവുകളൊക്കെ ഒന്ന് വായിച്ചുനോക്കണം. വകുപ്പിന്റെ പരിപാടികളിൽ അതിഥികൾക്ക് ഒന്നുകിൽ പുസ്തകം കൊടുക്കാമെന്നും’ മന്ത്രി വേദിയിൽ പറഞ്ഞു.

സ്കോളർഷിപ്പ് പരീക്ഷ പരിശീലനം നൽകി

മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ്

ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. Facebook Twitter WhatsApp

ആധാർ പുതുക്കലിൽ പുതിയ മാറ്റം; 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം

തിരുവനന്തപുരം : അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).നേരത്തെ 5 മുതൽ

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ പോലീസ് അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പൊഴുതനയിൽ പ്രതിഷേധ പ്രകടനം നടത്തി.പോൾസൺ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ എ വർഗീസ്‌, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ,

യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.