വയനാട്ടിൽ മഹിളാ നേതാവും കോൺഗ്രസ്‌ വിട്ട്‌ സിപിഐഎമ്മിനൊപ്പം.

കൽപ്പറ്റ:ഡിസിസി ജനറൽ സെക്രട്ടറി പി.കെ അനിൽകുമാറിന്‌ പിന്നാലെ വയനാട്ടിൽ മഹിളാ നേതാവ്‌ കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിനൊപ്പം ചേർന്നു. മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയും ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ്‌ പ്രസിഡന്റുമായ സുജയാ വേണുഗോപാലാണ്‌ കോൺഗ്രസിൽനിന്നും രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നത്‌. കോൺഗ്രസ്‌ നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്നും ഇടതുപക്ഷത്തിനൊപ്പം പൊതുപ്രവർത്തനം തുടരുമെന്നും സുജയ പറഞ്ഞു. കഴിഞ്ഞ അഞ്ച്‌ വർഷം കേരളത്തിൽ മികച്ച ഭരണമായിരുന്നു‌. ഇതും സിപിഐ എമ്മിൽ ചേരാൻ പ്രചോദനമായെന്ന്‌ അവർ പറഞ്ഞു.
കോൺഗ്രസ്‌ നേതാവും കേരള കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ്‌ (കെകെഎൻടിസി) വയനാട്‌ ജില്ലാ പ്രസിഡന്റുമായ‌ എൻ വേണുഗോപാലിന്റെ ഭാര്യയാണ്‌. സിപിഐ എം കൽപ്പറ്റ മണ്ഡലം വികസന വിളംബര ജാഥയ്‌ക്ക്‌ മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സുജയ പങ്കെടുത്തു. പാർടി സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രൻ എംഎൽഎ ഹാരാർപ്പണം ചെയ്‌ത്‌ സ്വീകരിച്ചു.

ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട്‌ ഡിസിസി ജനറൽസെക്രട്ടറിയുമായ പി കെ അനിൽകുമാർ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്നും രാജിവച്ച്‌ എൽജെഡിയിൽ ചേർന്നിരുന്നു. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പുള്ള നേതാക്കളുടെ രാജി കോൺഗ്രസിന്‌ കനത്ത ആഘാതമായി.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.

വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട്, ചെങ്ങലേരികുന്ന്, തരുവണ ടൗൺ ഭാഗങ്ങളിൽ നാളെ (ജൂലൈ 8) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

മെലിഞ്ഞവർക്ക് പ്രമേഹം വരില്ലേ? പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം ഒഴിവാക്കാമോ?, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രമേഹം ഏറ്റവും സാധാരണവും എന്നാല്‍ തെറ്റിദ്ധരിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രമേഹത്തെക്കുറിച്ചുളള മിഥ്യാധാരണകള്‍ ഒട്ടനവധിയാണ്. ഇത്തരത്തിലുളള മിഥ്യാ ധാരണകള്‍ രോഗ നിര്‍ണയം വൈകിപ്പിക്കുകയോ സങ്കീര്‍ണതകള്‍ വഷളാക്കുകയോ ചെയ്‌തേക്കാം. പ്രമേഹത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അറിയാം. പഞ്ചസാര കഴിക്കുന്നത്

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.