പുൽപള്ളി: സംസ്ഥാനതിർത്തിയിൽ കബനി പുഴയോരത്ത് വെട്ടത്തൂർ ആദിവാസി ഊരിൽ സ്ഥിതി ചെയ്യുന്ന ഒറ്റമുറി ഏകാധ്യാപക വിദ്യാകേന്ദ്രത്തിന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഗവൺമെന്റ് ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ മനോഹരമായ കുട്ടികളുടെ പാർക്ക് നിർമ്മിച്ച് നൽകി.ആദിവാസി സമൂഹങ്ങൾക്ക് അവരുടെ സംസ്കൃതി തകർക്കാതെ തന്നെ കാടിനകത്തെ തങ്ങളുടെ ഊരുകളിൽ ആകർഷകമായ പഠനാവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണീ പദ്ധതിയുടെ ലക്ഷ്യം. വിദ്യാകേന്ദ്ര ചുമരുകളിൽ വർണ്ണാഭമായ ചിത്രങ്ങൾ വരഞ്ഞ് സൗന്ദര്യവത്കരിച്ചും, കുരുന്നുകൾക്ക് പഠനോപകരണങ്ങൾ, സ്നേഹസമ്മാനങ്ങൾ തുടങ്ങിയവ കൈമാറിയും വളണ്ടിയർമാർ നടത്തിയ ഈ വേറിട്ട പ്രവർത്തനങ്ങളെ പരിസരവാസികളും സാമൂ ഹ്യ-സാംസ്കാരിക-രാഷ്ടീയ പ്രവർത്തകരും മുക്തകണ്ഠം പ്രശംസിച്ചു.
സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുശീല രാജൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഴ്സി, പുൽപള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ രാജു തുടങ്ങിയ ഒട്ടേറെ ജനപ്രതിനിധികളും, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും, നാട്ടുകാരും പാർക്കും വിദ്യാകേന്ദ്രവും സന്ദർശിച്ചു.
കുട്ടികളുടെ പാർക്കിൻ്റെ ഉത്ഘാടനം നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ശ്രീചിത്ത് എസ് നിർവ്വഹിച്ചു.ചടങ്ങിൽ നാഷണൽ സർവീസ് സ്കീം വയനാട് ജില്ലാ കോർഡിനേറ്റർ ശ്യാൽ കെ.എസ്, പുൽപ്പള്ളി ക്ലസ്റ്റർ കൺവീനർ രജീഷ് .എ.വി, ബി ആർ സി കോർഡിനേറ്റർ അജയകുമാർ , ജാഷിക്, ഡോക്ടർ റജുല വി.വി, പ്രോഗ്രാം ഓഫീസർ നൗഷാദ് പി.കെ, ലീഡർമാരായ ഷിബിലിൻ ഫിറോസ്, മണിവർണ്ണ തുടങ്ങിയവർ സംസാരിച്ചു.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ