സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരീസ് കോളേജ് അസി. പ്രൊഫസര്‍ മിഷ റ്റി.ഏലിയാസ് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. ഡീഗ്രഡേഷന്‍ ഓഫ് സം എമേര്‍ജിംഗ് പൊലൂട്ടന്‍സ് ബൈ അഡ്വാന്‍സ്ഡ് ഒക്‌സീഡേഷന്‍ പ്രോസസ് എന്ന വിഷയത്തില്‍ കോട്ടയം എം ജി സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ്.സെന്റ് മേരിസ് കോളേജ് അസി. പ്രൊഫസര്‍ ഡോ. ജിപ്‌സണ്‍ വി പോള്‍ ഭര്‍ത്താവാണ്. മകള്‍ മിയ മറിയം.

പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു. പ്രദേശത്ത് കുടിവെള്ള പദ്ധതികൾ, കിണർ നിർമാണം,