വയനാട് വന്യജീവി സങ്കേതത്തിന് ബഫർ സോൺ പ്രഖ്യാപിക്കുന്ന കേന്ദ്രവിജ്ഞാപനം പിൻവലിക്കുകയോ പുനപരിശോധിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് കെസിവൈഎം നടവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് ഇമെയിൽ അയച്ച് പ്രതിഷേധം രേഖപ്പെടുത്തുന്ന ഇമെയിൽ ക്യാമ്പയിൻ ആർച്ച് പ്രീസ്റ്റ് ജോസ് മേച്ചേരിൽ ഉത്ഘാടനം ചെയ്തു. ബഫർ സോൺ പ്രഖ്യാപനത്തിലെ അശാസ്ത്രീയത പരിഹരിക്കുകയും, വയനാടൻ ജനതയെ ദുരിതത്തിലാഴ്ത്തുകയും സ്വയം കുടിയൊഴിയലിലേക്ക് നയിക്കുകയും ചെയ്യുന്ന ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. പ്രിൻസ് തെക്കേതിൽ,ഫാ. അഖിൽ ഉപ്പുവീട്ടിൽ, സി. അനിജ, ബിബി ചിറമേൽ, സോജിൽ മറ്റപ്പള്ളിൽ, കെവിൻ കറ്റിത്താനത്ത്, രഞ്ജു ചോലിക്കര, അക്ഷയ് പുളിക്കൽ, ജോഷി മുണ്ടക്കൽ, അനഘ പാറപ്പുറത്ത്, ലയ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്