പുൽപ്പള്ളി- വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.ജെ പോൾ ഡെയ്സി ടി.എം ടി രമാദേവി സുഹാസിനി കുനിയോർത്ത് എന്നിവർക്ക് പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.എം പൗലോസ് അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ സുകു മുഖ്യ അതിഥിയായിരുന്നു.വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജർ അഡ്വ.പി.സി ചിത്ര ഉപഹാരം നൽകി. ഹെഡ്മാസ്റ്റർ സോജൻ ജോസഫ്,മാനേജർ അഡ്വ പി.സി ചിത്ര, എൽ.പി ഹെഡ്മിസ്ട്രസ് സിന്ധു.കെ,മദർ പി.ടി.എ പ്രസിഡണ്ട് ഷീന മാർഗരറ്റ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിജു കുടിലിൽ നന്ദിയും പറഞ്ഞു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.