ഭൗതിക- അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പീച്ചങ്കോട് എൽ.പി സ്കൂളിൽ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. നാല് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികൾക്ക് പഠിക്കാൻ മനോഹരമായ ക്ലാസ്സ് മുറികളൊരുങ്ങുമെന്നും കെട്ടിട നിർമ്മാണം സമയ ബന്ധിതമായി പൂർത്തിയാക്കാൻ നടപടികകളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നുനിലകളിലായി 811.78 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയുടെ കോളം വരെയുള്ള പ്രവർത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. രണ്ടാം ഘട്ടത്തിൽ ഒന്നും രണ്ടും നിലകളിലായി ആറ് ക്ലാസ് മുറികും മൂന്നാം നിലയിൽ ഒരു ഹാളും നിര്‍മിക്കും. സ്റ്റാഫ് റൂം, കംപ്യൂട്ടർ റൂം ടോയ്‍ലറ്റ് സൗകര്യങ്ങൾ, റാമ്പ്, സ്റ്റെയർകെയ്സ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാവും.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.എം അനിൽ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ബി.പി.സി കെ.കെ സുരേഷ്, പ്രധാനാധ്യാപിക ഷിനു ജോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി. സജിത്ത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.ഫാത്തിമത്ത് സൂറ, പി.ടി.എ പ്രസിഡന്റ് ഇ.വി ഹുസൈൻ, വൈസ് പ്രസിഡന്റ് ഖദീജ പുത്തൻപുര, എസ്.എം.സി ചെയർമാൻ കെ.എം സുമേഷ്, എസ്.എം.സി അംഗം സിദ്ധിഖ്, സ്കൂൾ ലീഡർ ഹിന ഫാത്തിമ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.








