എസ് ബി ഐ ഇനി സേവിങ്‌സ് അക്കൗണ്ടില്‍ ഇനി മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കില്ല.
എന്നു മാത്രമല്ല എസ്എം എസിന് ഈടാക്കിയിരുന്ന ചാര്‍ജുകളും ഇനിയില്ല. ഇന്റര്‍നെറ്റ് സേവനങ്ങളും ചെക്ക് ബുക്കുമുള്ള എസ്ബി അക്കൗണ്ട് അടക്കം എല്ലാത്തരം സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും ഇതു ബാധകമാണെന്ന് എസ് ബിഐ വ്യക്തമാക്കിയിട്ടുണ്ട്.രാജ്യമെമ്പാടുമുള്ള 44 ലക്ഷം എസ് ബി അക്കൗണ്ട് ഉടമകള്‍ക്ക് ഇതിന്റെ ഗുണം കിട്ടും. 2.7 ശതമാനം പലിശയാണ് നിലവില്‍ ബാങ്ക് എസ്ബിയില്‍ നല്‍കുന്നത്. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കിലും പിഴ ഈടാക്കില്ലെന്നു ബാങ്ക് മാര്‍ച്ചില്‍ അറിയിച്ചിരുന്നു

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ