ഇനി വാട്‌സ്ആപ്പ് വെബിലും വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാം

വിവാദങ്ങൾക്കിടയിൽ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പിന്റെ വെബ് പതിപ്പ് തുറന്ന് വോയ്‌സ്, വീഡിയോ കോള്‍ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയത്. നീണ്ടക്കാലമായി ഈ സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

വെബ് ക്യാമറ, മൈക്രോ ഫോണ്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ വാട്‌സ്ആപ്പ് വെബ് വഴി വീഡിയോ, വോയ്‌സ് കോളുകള്‍ ചെയ്യാന്‍ സാധിക്കും. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെബ് പതിപ്പില്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്റ്റഡ് വോയ്‌സ്, വീഡിയോ കോളുകള്‍ക്കുള്ള സേവനം ആരംഭിച്ചതായാണ് വാട്‌സ്ആപ്പ് അറിയിച്ചത്. ഇതിനായി ലാപ്പ്‌ടോപ്പ്, ഡെസ്‌ക്ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി അറിയിച്ചു.

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

ദുരന്തബാധിതർക്ക് ജൂലൈ 25 നകം  തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട്

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.