കല്‍പ്പറ്റ: ഇരുപതാമത് വയനാട് ജില്ലാ പഞ്ചഗുസ്തി മത്സരം കല്‍പ്പറ്റ ഫൈറ്റ് ക്ലബ് ജിംനേഷ്യത്തില്‍ സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍ മത്സരം ഉദ്ഘാടനം ചെയ്തു . സിനിമാ താരം അബു സലീം , അഡ്വ. ജോഷി സിറിയക് , പി . കെ അയ്യൂബ് , നവീന്‍ പോള്‍ , ഇ . വി അബ്രഹാം , ജാസിര്‍ തുര്‍ക്കി , ഗ്രിഗറി വൈത്തിരി തുടങ്ങിയവര്‍ സംസാരിച്ചു . മത്സര വിജയികളില്‍ നിന്നും ഏപ്രില്‍ മാസം നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിലേക്ക് 75 പേര്‍ അടങ്ങുന്ന ജില്ലാ ടീമിനെ തിരഞ്ഞെടുത്തു . ദേശീയ താരം സ്റ്റീവ് തോമസ് ജില്ലാ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി . ദേശീയ താരങ്ങളായ സിജില്‍ വി സ് , വര്‍ഷ ഷാജി എന്നിവരെ ടീം ക്യാപ്റ്റന്‍മാരായും ജില്ലാ ടീം പരിശീലകരായി ഗ്രിഗറി വൈത്തിരി , നവീന്‍ പോള്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത