തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ   പ്രവേശനം തുടങ്ങി

തൃശ്ശിലേരിയിലെ ഗവ. മോഡൽ ഡിഗ്രി  കോളജിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. കണ്ണൂർ സർവ്വകലാശാല എഫ് വൈ യു ജി പി
മൂന്നാം അലോട്ട്മെൻ്റ് പ്രകാരം അവസരം ലഭിച്ച വിദ്യാർത്ഥികളാണ് കോളജിൽ പ്രവേശനം നേടിയത്. 2025-2026 അധ്യയന വർഷം തന്നെ കോളജ് പൂർണ്ണതോതിൽ  പ്രവർത്തനമാരംഭിക്കും.   ബിഎ മലയാളം, ബി എസ് സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബി എസ് സി ജിയോ ഇൻഫർമാറ്റിക്സ് & റിമോട്ട് സെൻസിങ്, ഇംഗ്ലീഷ് കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ഒഴിവ് ഉള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 19 ന് കണ്ണൂർ സർവ്വകലാശാലയുടെ സ്പോട്ട് അലോട്ട്മെൻ്റ് തിയതിക്ക് മുൻപ് മോഡൽ ഡിഗ്രി കോളജായി നിലവിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജ് ഓഫീസിൽ നേരിട്ട് സ്വീകരിക്കും. ബിഎ മലയാളം, ഇംഗ്ലീഷ് വിഷയങ്ങൾക്ക് 30 സീറ്റുകളും ബി എസ് സി സൈക്കോളജി, ജിയോ ഇൻഫോർമാറ്റിക്സ് കോഴ്സുകൾക്ക് 25 സീറ്റുകൾ വീതവുമാണ് അനുവദിച്ചത്. കോളജിൽ ആരംഭിക്കുന്ന ബികോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിങ് കോഴ്സിലേക്ക് 40 സീറ്റുകളുണ്ട്. ഈ വർഷം ക്ലാസുകൾ ആരംഭിക്കുന്ന മാനന്തവാടി ഗവ. കോളജ് കെട്ടിടത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാവുകയാണ്. എല്ലാ വിഷയങ്ങളിലേക്കും സ്ഥിരം തസ്തികയിലേക്ക് അധ്യാപക നിയമനവും നടക്കുന്നുണ്ട്. കോളജ് പ്രവർത്തനമാരംഭിക്കുന്നതോടെ അനധ്യാപക തസ്തികകളിൽ നിയമനം നടത്താൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9496704769, 6238881516 നമ്പറുകളിൽ ബന്ധപ്പെടാം.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.

ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത്‌ 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ രാപകൽ സമരം ഇന്ന് തുടങ്ങും

കൽപ്പറ്റ: വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ യു ഡി എഫ് രാപകൽസമരം നടത്തുമെന്ന് എംഎൽ എമാരായ അഡ്വ.ടി സിദ്ധിഖ്, ഐ.സി ബാലകൃഷ്‌ണൻ എന്നിവർ

ജല വിതരണം മുടങ്ങും

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പമ്പിങ് ലൈനിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 30), നാളെ (ഡിസംബർ 31) കല്ലുപാടി, കാരിയമ്പാടി ടാങ്കുകളിൽ നിന്നുള്ള ജല വിതരണം താത്കാലികമായി മുടങ്ങും. Facebook Twitter WhatsApp

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം

ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം

ടെൻഡർ ക്ഷണിച്ചു

മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മരുന്നുകളും കെമിക്കലുകളുംസും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും വിതരണം ചെയ്യാൻ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി അഞ്ച് രാവിലെ 10 വരെ സ്വീകരിക്കും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.