കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്കൂളിലും പരിസരത്തും പേപ്പർ ബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിക്കുകയും ഫ്രൈഡേ ക്ലീൻ അപ്പ് പരിപാടി ആചരിക്കുകയും, ബുക്ക് മാർക്കുകൾ ഗിഫ്റ്റ് ബാഗുകൾ എന്നിവയുടെ ക്രാഫ്റ്റ് വർക്ക് ഷോപ്പ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെയും പേപ്പർ ഉപയോഗിക്കുന്നതിന്‍റെയും പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള ക്വിസ് എന്നിവയായിരുന്നു ഈ ദിനാചരണത്തിന്റെ ശ്രദ്ധേയമായ പരിപാടികൾ. പ്രധാന അധ്യാപകൻ ഒ.സി എമ്മാനുവൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ. സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ, എസ്.ആർ ജി കൺവീനർ സ്വപ്ന വിഎസ്, സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ് ജോൺ, സീഡ് കോർഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത