ഉരുൾ ബാധിതരുടെ ഡാറ്റ എൻറോൾമെൻ്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ
വിവരങ്ങൾ കൈമാറി. ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് അവസാന ദിനമായ (ജൂലൈ 13) ഗുണഭോക്താക്കൾ കളക്ടറേറ്റിലെ എപിജെ ഹാളിൽ സംഘടിപ്പിക്കുന്ന ക്യാംപിൽ എത്തി വിവരങ്ങൾ ലഭ്യമാക്കണം.
സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം നേരിട്ട് ബാധിച്ച കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ചറിയൽ കാർഡുകൾ നൽകുക.

ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് നാളെ പ്രവേശനമില്ല.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് തിരുവോണ ദിനത്തിൽ (സെപ്തംബർ 5) സന്ദർശകർക്ക് പ്രവേശനമില്ലെന്ന് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി.

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു.

ഷാംപു മുതല്‍ ഹെയര്‍ ഓയില്‍ വരെ ജിഎസ്ടി ഇളവുകളില്‍…കൂടുതല്‍ അറിയാം

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. വ്യക്തിഗത പരിചരണ വിഭാഗത്തിലാണ് ഏറ്റവും വലിയ ആശ്വാസം. ഹെയര്‍

ഓണം ആഘോഷിക്കാൻ ഇറങ്ങുന്ന 40 കഴിഞ്ഞ യുവാക്കൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *