വിമലനഗർ മണക്കാട്ട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നു. സമീപത്തു കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ചു വാക്കേറ്റമുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ടടുത്ത വനത്തിൽ ഉള്ളതായാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ