മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിലെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം കിട്ടാതെ കുടുങ്ങി മരണത്തോട് മല്ലടിച്ച യുവാവിനെ കൽപ്പറ്റ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.ബോധ രഹിതനായി സംഭരിണിക്കുള്ളിൽ കുടുങ്ങി കിടന്ന ആളെ ബിഎ സെറ്റ് ഇട്ട് സംഭരണിക്കുള്ളിൽ ഇറങ്ങി അദ്ദേഹത്ത പുറത്തെടുക്കുമ്പോൾ ശ്വാസം നിലച്ചിരുന്നു. ഹോസ്പിറ്റൽ എത്തുന്നതു വരെയും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തി.ചുള്ളിയോട് അഞ്ചാംമൈൽ സ്വദേശി അഷ്റഫ് (35) ആണ് അകപ്പെട്ടത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദീപ്ത് ലാൽ ആണ് സംഭരണിക്കുള്ളിൽ ഇറങ്ങി ആളെ പുറത്തെടുത്തത് . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. പി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ