കൽപ്പറ്റ ഗവ. ഐടിഐയിൽ 2025 വർഷത്തെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട കൗൺസിലിങ് നാളെ (ജൂലൈ 15) രാവിലെ 9 മുതൽ സ്ഥാപനത്തിൽ നടക്കും. മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ 205 വരെ ഇൻഡക്സ് മാർക്ക് ഉള്ളവർക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. അർഹരായവരുടെ പട്ടിക itiadmissions.kerala.gov.in ൽ ലഭ്യമാണ്. കൗൺസിലിങ്ങിൽ പങ്കെടുക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ അസൽ, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി രക്ഷിതാവുമൊത്ത് എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652, 9961702406.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ