ആമസോണില്‍ ചക്കക്കുരുവിന്റെ വിലകേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ആദായ വിലയിൽ ഉപഭോക്​താക്കൾക്കായി വെണ്ണീർ എത്തിച്ച ആമസോൺ പുതിയ ഉൽപന്നവുമായി ആവശ്യക്കാരുടെ മനസ്​ കവരുന്നു. ഇത്തവണ ആമസോൺ ഉപഭോക്​താക്കൾക്കായി അവതരിപ്പിക്കുന്നത്​ ‘കേരള ജാക്ക്​ ഫ്രൂട്ട്​ സീഡ്​’ ആണ്​. പേരു കേട്ട്​ ഞെ​​േട്ടണ്ട. സാധനം നമ്മുടെ പ്രിയപ്പെട്ട ചക്കക്കരുവാണ്​. 300 ​ഗ്രാമിന്‍റെ പാക്കറ്റിന്​ യഥാർഥ വില 299 രൂപയാണെങ്കിലും ഇപ്പോൾ വാങ്ങുകയാണെങ്കിൽ 33 ശതമാനം വിലക്കുറവ്​ നൽകുന്നുണ്ട് ആമസോൺ. 199 രൂപക്ക്​ 300 ഗ്രാമിന്‍റെ ഒരു പാക്കറ്റ്​ ആമസോൺ നിങ്ങളുടെ വീട്ടിലെത്തിക്കും.

ചക്കക്കുരുവിന്‍റെ ഗുണഗണങ്ങളും ആമസോൺ വിശദീകരിക്കുന്നുണ്ട്​​. പോഷക ഗുണങ്ങൾ ഏറെയുള്ള ചക്കക്കുരു ത്വക്ക്​ രോഗങ്ങളെ അകറ്റു​മത്രെ. രക്​തത്തിന്‍റെ ഗുണം വർധിപ്പിക്കാനും വിളർച്ച ഒഴിവാക്കാനും ചക്കക്കുരു നല്ലതാണ്​. പ്രതിരോധ ശേഷി വർധിപ്പിക്കാനും ചക്കക്കുരുവിലടങ്ങിയ ഇരുമ്പിന്‍റെ അംശം സഹായിക്കും. ദഹനപ്രശ്​നങ്ങൾ പരിഹരിക്കാനും നേത്രാരോഗ്യത്തിനും ചക്കക്കുരു അത്യൂത്തമമാണത്രെ. ചക്കക്കുരുവിന്‍റെ ഗുണഗണങ്ങൾ മുഴുവൻ വിശദീകരിക്കുന്നില്ലെന്നും അതിന്‍റെ പ്രയോജനങ്ങളെ കൂറിച്ച്​ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമുണ്ടെന്നും ആമസോൺ പറയുന്നു.

നേരത്തെ വെണ്ണീർ ആമസോൺ വിൽപനക്കെത്തിച്ചിരുന്നു. ഒരു കിലോക്ക്​ 200 രൂപയാണ്​ വെണ്ണീറിന്‍റെ വില.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ

പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു.

കേരള പ്രവാസി കേരളീയക്ഷേമ ബോര്‍ഡ് പ്രവാസികള്‍ക്കായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 16 ന് രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. 18-60 നുമിടയില്‍ പ്രായമുള്ള,

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലായ് 30, 31 തീയ്യതികളിലായി വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകും. പരിശീലന സമയത്ത് ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ എൻട്രി

അധ്യാപക നിയമനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്‌, ട്രേഡ്സ്മാൻ ഇൻ

സീറ്റൊഴിവ്

മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോപ്പറേഷൻ കോഴ്സുകളിൽ സീറ്റൊഴിവ്. എസ് സി /എസ്ടി/ഒബിസി (എച്ച്)/ ഒഇസി വിദ്യാർത്ഥികൾക്ക് ഫീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.