സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പരസ്യം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ പിടി വീഴും

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ, ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ, ഓഡിയോ പ്രദര്‍ശനം, വോയ്സ് മെസെജുകള്‍, എസ്.എം.എസുകള്‍, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം.

മാധ്യമ സ്ഥാപനങ്ങള്‍ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകള്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്ററിലാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സെല്‍ പ്രവര്‍ത്തിക്കും. മീഡിയ ഹാളില്‍ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സിയുടെ മീഡിയ മോണിറ്ററിംഗ് സെല്‍ ദിവസം മുഴുവന്‍ എല്ലാ മാധ്യമങ്ങളും നിരീക്ഷിക്കും. അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളുടയും തിരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തും.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍ അപേക്ഷ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യത്തിന്റെ പ്രസിദ്ധീകരണവും സംപ്രേക്ഷണവും എങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 94960 03208, 94960 03217 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഇ-മെയില്‍ mcmcekm2021@gmail.com

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കൽപ്പറ്റ നഗരസഭ സമ്പൂർണ്ണ സൗജന്യ കുടിവെള്ള കണക്ഷൻ വിതരണത്തിന് അംഗീകാരം

അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൽപ്പറ്റ നഗരസഭയിൽ മുഴുവൻ ഡിവിഷനുകളിലെ വീട്ടുകളിലും സൗജന്യ ശുദ്ധജല വിതരണ കണക്ഷൻ നൽകുന്ന ബൃഹത് പദ്ധതിയാണ് കൽപ്പറ്റ നഗരസഭയിൽ തുടക്കമാവുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു തദ്ദേശസ്വയം ഭരണ

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി.

തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരികെയെത്തി. പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും അടക്കമുള്ളവർ എത്തിയിരുന്നു. അമേരിക്കയിൽ നിന്ന് ദുബായ്

അധ്യാപക നിയമനം.

കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 ജൂലൈ 17 വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ

നിമിഷപ്രിയയുടെ മോചനത്തിന് കളത്തിൽ ഇറങ്ങി ബോച്ചെ; ഒമാനിലേക്ക് പറക്കും; വെല്ലുവിളി ഇക്കാര്യം എന്ന് വ്യവസായ പ്രമുഖൻ

ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് അവസാന വട്ട ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണ്. കാന്തപുരം അബുബേക്കർ മുസ്ലിയാറിന്റെ നിർണായക ഇടപെടലിനെ തുടർന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനില്‍ അവസാന വട്ട ചർച്ചകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.