കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് എക്സിക്കുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലയിൽ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ റോഡ് തകരാറിലാവുന്നത് വെള്ളപ്പൊക്കകെടുതി നേരിടുന്ന കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി.വി അബ്ദുള്ള വൈപ്പടിഅധ്യക്ഷം വഹിച്ചു. ടി സിദ്ധിഖ് എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കൺവീനർ സുരേഷ് ബാബു വാളൽ, സി സി തങ്കച്ചൻ ,പോൾസൺ കൂവക്കൽ, മാണി ഫ്രാൻസിസ്, വി സി അബൂബക്കർ, ജീവോദി മമ്മുട്ടി, സി കെ ഇബ്രാഹിം, പി ഇ വിനോജ്, കെ.കെ മുഹമ്മദലി,എം.സി മോയിൻ, കെ.കെ നാസർ, പി എ നസീമ ,പുഷ്പ സുന്ദരൻ, ഇ.കെ വസന്ത, ബിന്ദു മാധവൻ എന്നിവർ സംസാരിച്ചു.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






