കൽപ്പറ്റ: ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയും സുൽത്താൻ ബത്തേരി കരുണ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്. ഡി .എം. എൽ.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് ജെ. സി.ഐ കൽപ്പറ്റ പ്രസിഡന്റ് ശ്രീജിത്ത്. ടി. എൻ ഉദ്ഘാടനം ചെയ്തു. സുരേഷ്. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. കെ. എം എം. ജെ ഹെഡ്മാസ്റ്റർ അനിൽകുമാർ. എം. കെ, അനൂപ്.കെ, ഷമീർപാറമ്മൽ, മുഹമ്മദ് റഹൂഫ് എന്നിവർ സംസാരിച്ചു

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്