തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവർക്ക് ഓണം പ്രമാണിച്ച് 1000 രൂപ നൽകാൻ സർക്കാർ ഉത്തരവ്. 2019 -20 വർഷത്തിൽ 100 ദിവസം ജോലി ചെയ്തവർക്കാണ് പണം നൽകുക. പന്ത്രണ്ട് ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭിക്കും.
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും വിരമിച്ചവർക്കുള്ള സർവ്വീസ് പെൻഷനും കഴിഞ്ഞ ദിവസം മുതൽ കൊടുത്തു തുടങ്ങിയിരുന്നു. 2600 രൂപയാണ് ക്ഷേമ പെൻഷനായി ഇത്തവണ ലഭിക്കുന്നത്. ഇത് അക്കൗണ്ട് വഴിയും വീട്ടിൽ എത്തിച്ചുമാണ് നൽകുന്നത്. പൊതുമേഖലാ സ്ഥാപനഞ്ചിലെ ബോണസിന് അർഹരല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവബത്ത നൽകാനും തീരുമാനിച്ചിരുന്നു.