മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശൻ (25) ആണ് മരിച്ചത്.റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത് സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട്.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ