കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; വോട്ടർമാർക്ക് നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്.

കേരളത്തിൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കൊവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂർവം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

വോട്ടിടാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം.

കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.

രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കൈയിൽ കരുതുക.

പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.

ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക.

ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.

പോളിംഗ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം.

കൂട്ടം കൂടി നിൽക്കരുത്.

ഒരാൾക്കും ഷേക്ക് ഹാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല.

എല്ലാവരേയും തെർമ്മൽ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

തെർമ്മൽ സ്‌കാനറിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയർന്ന താപനില കണ്ടാൽ അവർക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാവുന്നതാണ്.

കൊവിഡ് രോഗികളും കൊവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ.

പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. അവർ ആൾക്കൂട്ടത്തിൽ പോകരുത്.

മറ്റ് ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.

പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

അടച്ചിട്ട മുറികളിൽ വ്യാപന സാധ്യത കൂടുതലായതിനാൽ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടർമാരും ശാരീരിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക.

വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056ൽ വിളിക്കാവുന്നതാണ്.

സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത

ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും ജില്ലയുടെ സമഗ്ര വികസനത്തിന്റെ ചാലകമാകുമെന്നും കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും

പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ജില്ലാ

പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ഓണക്കിറ്റുകൾ വിതരണം ചെയ്തു.

തരിയാട് : സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകർന്നുകൊണ്ട്, വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. വളണ്ടിയർമാർ സമാഹരിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം സിപിഎം ജില്ലാ കമ്മറ്റി

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തി നടക്കുന്നതിനാൽ പനവല്ലി, തിരുനെല്ലി, പോത്തുംമൂല, അരണപ്പാറ, അപ്പപാറ, തോൽപ്പെട്ടി, നരിക്കൽ ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 31) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ

ഇനി ചാറ്റ് ഒക്കെ സൂപ്പറാക്കാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ ടോണും ശൈലിയും മെച്ചപ്പെടുത്തുന്നതിനും സ്വകാര്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന റൈറ്റിംഗ് ഹെല്‍പ്പ് എന്ന പുതിയ AI അധിഷ്ഠിത ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കി. മെറ്റയുടെ പ്രൈവറ്റ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയാണ് ഈ

റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ് ആണെങ്കിലും റോഡിന് സ്ഥലം കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.