മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു.ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ.ജി സുധാകരനെയാണ് മാനന്തവാടി നിയോജകമണ്ഡലം വരണാധികാരി കൂടിയായ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സസ്‌പെന്റ് ചെയ്തത്.മാനന്തവാടി നിയോജക മണ്ഡലം 74ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല.എന്നാല്‍ ജോലി ചെയ്യാന്‍ കഴിയാത്ത വിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,