വോട്ടെടുപ്പ് സമാധാനപരമായിരിക്കാൻ നാമോരുരുത്തരും ശ്രദ്ധിക്കുക.
കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ മറക്കരുത്.
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക
സമ്മതിദായകർ ഒഴികെ നിയമാനുസൃതമായ പാസില്ലാത്ത ആരും ബൂത്തുകളിൽ പ്രവേശിക്കാൻ പാടില്ല.
ബൂത്തുകൾക്ക് സമീപം തെരെഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചതിന് പരിധിയിൽ ആൾക്കൂട്ടം ഒഴിവാക്കണം.
ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകൾ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം.
കുട്ടികളെ ബൂത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ മടങ്ങിപ്പോകുക.