നടി ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്ക്കുന്നുവെന്ന് ഉത്തര അറിയിച്ചിരുന്നു.
നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
ദിലീപ്, കാവ്യാമാധവൻ, ബിജു മേനോൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് ഉത്തരയുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്.