പത്തനംതിട്ട കുമ്പഴയിൽ രണ്ടാനച്ഛന്റെ മർദനത്തെ തുടർന്ന് മരിച്ച അഞ്ച് വയസ്സുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുട്ടിയുടെ ദേഹത്ത് ദിവസങ്ങൾ പഴക്കം ചെന്ന മുറിവുകളുമുണ്ടായിരുന്നു. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.
രാജപാളയം സ്വദേശികളുടെ മകളാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് ദിവസമായി കുട്ടിക്ക് മർദനമേറ്റതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ടായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ രണ്ട് ദിവസം പഴക്കമുള്ള മുറിവുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ അലക്‌സ്(23) പോലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു.
ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡ് ചെയ്തു.