കണ്ണൂരിലെ കൂത്തുപറമ്പിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.കെ സലാം,മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,മോയി, പി മുഹമ്മദ്, ഇസ്മായിൽ, കെ.റഫീക്ക്,കെ.കെ സി.റാഷിദ്,എ.അയ്യൂബ്, വി.ഉമ്മർ,നൗഫൽ,ഫൈസൽ,ലത്തീഫ്, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി