മാനന്തവാടി: സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ, വയനാട് ഡിസ്ട്രിക്ട് ഹെൽത്ത് അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ നടത്തുന്ന കോവിഡ് – 19 നു എതിരെയുള്ള റാപിഡ് കമ്മ്യൂണിറ്റി വാക്‌സിനേഷൻ പ്രോഗ്രാമിന്റെ ജില്ലാതല ഉത്ഘാടനം മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് തവിഞ്ഞാൽ സെന്റ് തോമസ് യു. പി. സ്കൂളിൽ നിർവ്വഹിച്ചു. തവിഞ്ഞാൽ കത്തോലിക്ക കോൺഗ്രസ്, SWS, KCYM എന്നീ സംഘടനകളുടെ സഹായത്തോടെ നടത്തിയ മെഗാ ക്യാമ്പിൽ ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ, വികാരി ഫാ. ആന്റോ മമ്പള്ളി, ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, പഞ്ചായത്ത് മെമ്പർ പി. കെ. ഗോപി, വാക്‌സിനേഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺസൻ, ജോസ് കുറുമ്പാലക്കാട്ട് എന്നിവർ പ്രസംഗിച്ചു. നിലവിൽ കോവിഡ് – 19-ന് എതിരെയുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പൈലറ്റ് പ്രൊജക്റ്റ് ആയി ഈ കമ്യൂണിറ്റി വാക്‌സിനേഷൻ പ്രോഗ്രാമിനെ വിലയിരുത്തുന്നു. ആദ്യ ഷെഡ്യൂളിൽ തിരഞ്ഞെടുത്തിരിക്കുന്ന 7 സ്ഥലങ്ങളിൽ ആണ് വാക്‌സിനേഷൻ ലഭ്യമാക്കുക. 45 വയസിനു മുകളിൽ പ്രായമുള്ള 350 മുതൽ 400 വരെ ആളുകൾക്ക് സൗജന്യമായി ഓരോ ദിവസവും വാക്‌സിൻ നൽകുന്നു.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി