ഡൽഹി, ആന്ധ്രാപ്രദേശ്, മുംബൈ ടെലികോം മേഖലകളിൽ 800 മെഗാഹെഡ്സ് ഫ്രീക്വൻസി ബാൻഡിലെ കുറച്ച് സ്പെക്ട്രം എയർടെൽ മുകേഷ് അംബാനി ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയ്ക്ക് വിറ്റു. 1497 കോടി രൂപയുടെ ഇടപാടാണിത്. 1037.6 കോടി രൂപ എയർടെലിന് പണമായി ലഭിക്കും. ബാക്കി സ്പെക്ട്രത്തിനു മേലുള്ള ഭാവി ബാധ്യത തീർക്കാൻ റിലയൻസ് ചെലവിടും.
ആന്ധ്രയിൽ 3.75 മെഗാ ഹെഡ്സ്, ഡൽഹിയിൽ 1.25 മെഗാ ഹെഡ്സ് മുംബൈയിൽ 2.5 മെഗാ ഹെഡ്സ് എന്നീ അളവുകളിലാണ് റേഡിയോ തരംഗങ്ങളുടെ ഉപയോഗ അവകാശം ജിയോയ്ക്ക് കൈമാറിയത്. ഉപയോഗിക്കപ്പെടാതിരുന്ന സ്പെക്ട്രമാണ് കൈമാറിയതെന്ന് എയർടെലും കൂടുതൽ സ്പെക്ട്രം കിട്ടുന്നതോടെ തങ്ങളുടെ സേവനം കൂടുതൽ മെച്ചപ്പെടുമെന്ന് ജിജോയും വ്യക്തമാക്കി.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി