കോവിഡ് വാക്‌സിൻ രണ്ടാം ഡോസും സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചാണ് വാക്സിൻ സ്വീകരിച്ചത്.മാർച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ആദ്യഡോസ് കോവാക്‌സിൻ സ്വീകരിച്ചത്.
കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമായ സാഹചര്യത്തിൽ വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വർദ്ധിപ്പിക്കണമെന്നും,പ്രായഭേദമന്യേ എല്ലാവർക്കും വാക്‌സിൻ നല്കണമെന്നും അടക്കം വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ ഇന്നുണ്ടായേക്കാം.