ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിൽ മൂന്ന് സ്ത്രീകള്‍ക്ക് കൊവിഡ് വാക്‌സിന് പകരം പേ വിഷ ബാധക്കെതിരെയുള്ള മരുന്ന് കുത്തിവെച്ചു. സര്‍ക്കാര്‍ വീഴ്ച സമ്മതിച്ചു. സരോജ്(70), അനാര്‍ക്കലി(72), സത്യവതി(60) എന്നിവര്‍ക്കാണ് കുത്തിവെച്ചത്. ആദ്യഘട്ട വാക്‌സിന്‍ കൊവിഡ് സ്വീകരിക്കാൻ ഇവർ റാബീസ് വാക്‌സിന്‍ നല്‍കുന്ന ഒപിഡി കേന്ദ്രത്തിലേക്കാണ് പോയത്. അത് കൊണ്ടാണ് മരുന്ന് മാറിയതെന്ന് മജിസ്‌ട്രേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാൽ പരിശോധനകള്‍ നടത്താതെ കുത്തിവെച്ച ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് നിർദേശം നലകി.
കൗണ്ടറിൽ ഇരിക്കുന്നയാൾ പത്ത് രൂപയുടെ സിറിഞ്ച് കൊണ്ടുവരാൻ പറയുകയും ശേഷം ചോദിച്ചപ്പോൾ പേവിഷ ബാധക്കുള്ള കുത്തിവെപ്പാണ് എടുത്തതെന്നും അവരോട് പറഞ്ഞു.