വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ 15വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്‌ച ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്ക്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് ആറ്, ഏഴ് തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് ‘സുരക്ഷിതമായ പാലുൽപാദനം’ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് രണ്ട് വൈകിട്ട് അഞ്ചിനകം

തകർന്ന റോഡുകൾ നന്നാക്കാൻ പ്രത്യേകഫണ്ട് അനുവദിക്കണം

കോട്ടത്തറ: കാലവർഷത്തിലും കാലപ്പഴക്കത്തിലും തകർന്ന പഞ്ചായത്തിലെ റോഡുകൾ നന്നാക്കാൻ സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് എക്സിക്കുട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലയിൽ കാലവർഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതൽ റോഡ് തകരാറിലാവുന്നത്

നേരിയ ആശ്വാസം, സ്വർണവിലയിൽ ഇടിവ്; അഞ്ച് ദിവസത്തിനുശേഷം വില താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയാണ്. ഇന്നലെ 120 രൂപ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.