കേരളത്തിലും വരുന്നു ആ നിഴലില്ലാ ദിനങ്ങൾ; ഏപ്രിലിൽ സൂര്യന് കീഴിൽ നിഴലില്ലാതെ നിൽക്കാം.

പ്രകൃതിപ്രതിഭാസമായ നിഴലില്ലാ ദിനം കേരളത്തിൽ ഈ ഏപ്രിലിൽ അനുഭവിച്ചറിയാം. സൂര്യൻ നിഴലില്ലാനിമിഷങ്ങൾ സമ്മാനിക്കുന്ന സീറോ ഷാഡോ ഡേ ഈ ഞായറാഴ്ച മുതലാണ് കേരളത്തിൽ അനുഭവപ്പെടുക. സൂര്യന്റെ ഉത്തരായനകാലത്തെ നിഴലില്ലാദിനങ്ങളാണ് ഏപ്രിൽ 11 മുതൽ ആരംഭിക്കുന്നത്.

വിവിധ ജില്ലകളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് നിഴലില്ലാനിമിഷങ്ങൾ അനുഭവിക്കാനാവുക. നട്ടുച്ചയ്ക്ക് സൂര്യൻ നേരെ തലയ്ക്കുമുകളിൽ വരുന്ന സമയത്തായിരിക്കും നിഴലില്ലാത്ത അവസ്ഥ നമ്മൾക്ക് അനുഭവപ്പെടുക. പൊതുവെ ഉച്ചനേരത്ത് സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയ നേരം എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലുംഎല്ലാ നട്ടുച്ചകളിലും അതു സംഭവിക്കില്ല.

ഒരുവർഷം ഒരിടത്ത് രണ്ടുദിവസം മാത്രമാണ് സൂര്യൻ നമ്മുടെ നേരെ മുകളിലൂടെ കടന്നുപോകുന്നത്. അപ്പോൾ നിഴലുകൾ അപ്രത്യക്ഷമാകുന്നു. ആ ദിനങ്ങളാണ് നിഴലില്ലാദിവസങ്ങൾ എന്നറിയപ്പെടുന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും ഓരോ ദിവസങ്ങൾ ഇത്തരത്തിലുണ്ടാകും. ഇന്ത്യയിൽ ഇത്തരം ദിവസങ്ങൾ വരുന്നത് ഏപ്രിലിലും ഓഗസ്റ്റിലുമാണ്. ഭൂമിയിൽ +23.5 ഡിഗ്രിക്കും 23.5 ഡിഗ്രിക്കും ഇടയിൽ അക്ഷാംശംവരുന്ന ഇടങ്ങളിൽ മാത്രമേ ഇത്തരം നിഴലില്ലാ ദിവസങ്ങളുണ്ടാകൂ. കേരളം മുഴുവനായും ഈ പരിധിയിൽ വരുന്നതിനാൽ മലയാളികൾക്ക് ഈ ദിനം കണ്ടു തന്നെ അറിയാം. ഉത്തരേന്ത്യ +23.5 ഡിഗ്രി, 23.5 ഡിഗ്രി ഈ പരിധിക്ക് പുറത്തായതിനാൽ അവിടെ ഒരിക്കലും നിഴലില്ലാ ദിനങ്ങൾ സംഭവിക്കാറില്ല.

അതേസമയം, ഓരോ പ്രദേശത്തെയും നിഴലില്ലാനേരം കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. ആൻഡ്രോയ്ഡിൽ സീറോ ഷാഡോ ഡെയ്‌സ് എന്ന് തിരഞ്ഞാൽ ഇതുലഭിക്കും.

വിവിധ ജില്ലാ ആസ്ഥാനങ്ങളിലെ നിഴലില്ലാനേരം ഇങ്ങനെ:
തിരുവനന്തപുരം-ഏപ്രിൽ 11ന് 12.24
കൊല്ലം12ന് 12.25
പത്തനംതിട്ട 13ന് 12.24
ആലപ്പുഴ, കോട്ടയം14ന് 12.25
ഇടുക്കി15ന് 12.22
എറണാകുളം15ന് 12.25
തൃശ്ശൂർ17ന് 12.25
പാലക്കാട് 18ന് 12.23
മലപ്പുറം 18ന്12.25
കോഴിക്കോട് 19ന് 12.26
വയനാട് 20ന് 12.25
കണ്ണൂർ 21ന് 12.27
കാസർകോട് 22ന് 12.29

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.