സുൽത്താൻ ബത്തേരിയിലെ രോഹിണി ഇൻഡസ്ട്രിയൽ ഉടമയായ രജിത്ത് ഗണേഷ് (24) ആണ് മരിച്ചത്. പൂമല മണ്ണാംകാട്ടിൽ പരേതനായ ഗണേഷിന്റെ മകനാണ്.
ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കട നവീകരണത്തിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കിവെച്ച മെഷീൻ ജെ.സി.ബി പോയതിന് ശേഷം കൈ കൊണ്ട് നീക്കി വെയ്ക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ലഭ്യമായ വിവരം.