വെള്ളമുണ്ട കിണറ്റിങ്കലില്‍ മെസ് ഹൗസ് നടത്തുന്നവരുടെ വീട്ടില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. 3 സ്ത്രീകളും, 3 പുരുഷന്‍മാരുമടങ്ങുന്ന സായുധസംഘമാണെന്നാണ് പറയുന്നത്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഘം മെസ് ഹൗസിനോട് ചേര്‍ന്നുള്ള വീട്ടിലെത്തി വീട്ടുടമസ്ഥയെ വിളിച്ചുണര്‍ത്തിയത്. തുടര്‍ന്ന് ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ഭക്ഷണമില്ലാത്തതിനാല്‍ ബ്രഡ് കഴിച്ച് മടങ്ങിയതായാണ് പറയുന്നത്.വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരം ഭക്ഷണം കഴിക്കാനെത്തുന്ന മെസ്സ് ഹൗസാണ് കിണറ്റിങ്കലിലേത്.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്