പരിസ്ഥിതി സംബന്ധമായ വിഷയങ്ങളിൽ ജനപ്രതിനിധികളുടെ അഭിപ്രായം കൂടി തേടണം: സി.കെ.ശശീന്ദ്രൻ എം.എൽ.എ.

മലബാര്‍ വന്യജീവി സങ്കേതം സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ
ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടിരുന്നു.മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ആവശ്യമുയർന്നത്. കല്‍പ്പറ്റ മണ്ഡലത്തിലെ കുന്നത്തിടവക,അച്ചൂരാനം,പൊഴുതന, തരിയോട് വില്ലേജുകളെ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണ്. വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്കായി കരട് വിജ്ഞാപനമിറക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും അനുസരിച്ചല്ല ഇപ്പോഴത്തെ വിജ്ഞാപനം. അരലക്ഷത്തോളം പേര്‍ ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും ഇടത്തരം കര്‍ഷകരും തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളുമാണ്. വിജ്ഞാപനത്തില്‍പ്പെടുന്ന പ്രദേശങ്ങളെല്ലാം കൃഷി ഭൂമിയാണ്. വീടുകള്‍ക്ക് പുറമേ ആരാധനാലയങ്ങളും വിവിധ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളുമെല്ലാം ഈ പ്രദേശങ്ങളിലുണ്ട്. ഭരണകര്‍ത്താകളുമായോ, ജനപ്രതിനിധികളുമായോ ചര്‍ച്ച നടത്താതെയാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. വിജ്ഞാപന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കാനുമുള്ള സമിതിയില്‍ കല്‍പ്പറ്റ എം.എല്‍.എയെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. മറ്റുമണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ സമിതിയില്‍ ഉണ്ട്. കല്‍പ്പറ്റ മണ്ഡലത്തിലുള്ളവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കേണ്ടത് ഇവിടുത്തെ എം.എല്‍.എയാണ്. എം.എല്‍.എയെ സമിതിയില്‍ ഉള്‍പ്പെടുത്തണം. പരിസ്ഥിതി ലോല മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. വീട്, റോഡ് നിര്‍മാണങ്ങളെയെല്ലാം ബാധിക്കും. . ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും ജനവാസ മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ആക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളില്‍ ഭരസമിതികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരാനും യോഗം തീരുമാനിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി എന്നിവർ എം.എൽ. എ.യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.