തരുവണ കുന്നുമലങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാരി. കാപ്പും കുന്ന് കോളനിയിലെ മാധവന്‍ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാള്‍ക്ക് പരിക്കേറ്റു. കിണര്‍ കുഴിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അപകടം. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇഎംഐയില്‍ ഫോണെടുത്ത് തിരിച്ചടവ് മുടങ്ങിയാല്‍ ഫോണിന് പൂട്ടുവീഴും; പുതിയ നടപടി ആര്‍ബിഐയുടെ പരിഗണനയില്‍
ഒരു ആവേശത്തിന് ഇഎംഐയില്‍ ഫോണെടുത്തു..പക്ഷെ പ്രതിമാസ അടവ് മുടങ്ങിയാല്‍ എന്തായിരിക്കും നടപടി? ഫോണ്‍ ലോക്ക് ചെയ്യും! അതെ, അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ആര്‍ബിഐ. സംഗതി അല്പം കഠിനമാണ്, പക്ഷെ ഇതോടെ തിരിച്ചടവ്