മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഗ്രന്ഥാലയം പ്രസിഡണ്ടായി പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം. എൻ ജനാർദ്ദനൻ,മുതിർന്ന വായനക്കാരായ ഗംഗാധരൻ നായർ, വസുമതി ഭാസ്കരൻ, പുതു തലമുറ വായനക്കാരൻ സനീഷ്, കവികളായ കെ. വി രതീഷ്, റഫീഖ് പുളിഞ്ഞാൽ തുടങ്ങിയവരെ ആദരിച്ചു. എം. പി. സുരേഷ് കുമാർ,കെ.എം ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







