നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ സംഭാവനകള്‍ നല്‍കുന്ന മര്‍കസ് നോളജ് സിറ്റി തന്റെ മണ്ഡലത്തിലായതില്‍ പ്രിയങ്ക സന്തോഷം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം ഡോ. അസ്ഹരി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം, നോളജ് സിറ്റിയുടെ വളര്‍ച്ചക്കാവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കിയതായും ഡോ. അസ്ഹരി പറഞ്ഞു. ഇത് മണ്ഡലത്തിലെ തന്നെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും അവര്‍ പറഞ്ഞു.
ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമാണ് കാണാന്‍ കഴിയുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ടി സിദ്ദിഖ് എം എല്‍ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. യു കെ മുഹമ്മദ് ശരീഫ്, ഡോ. ശാഹുല്‍ ഹമീദ്, ഡോ. സാറ സംബന്ധിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







