തവിഞ്ഞാല്‍: തവിഞ്ഞാല്‍ പോരൂരില്‍ അടുപ്പില്‍ തീ കൂട്ടുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പോരൂര്‍ മൊക്കത്ത് രവീന്ദ്രന്റെ ഭാര്യ പ്രേമലത (60) യാണ് മരിച്ചത്. ഏപ്രില്‍ 05 നാണ് ഇവര്‍ക്ക് തീപ്പൊള്ളലേറ്റത്. ഗുരുതര പൊള്ളലേറ്റ പ്രേമലതയെ ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. കിടപ്പു രോഗിയായ ഒരു മകളാണ് ഇവര്‍ക്കുള്ളത്. പ്രേമലതയ്ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം
നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു