കോവിഡ് വ്യാപനം: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കണ്‍ട്രോൾ റൂം തുറന്നു.

മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.വാക്സിനേഷന്‍ ക്യാമ്പുകളില്‍ ജനകൂട്ടം വർദ്ധിക്കുന്നത് മുന്‍നിര്‍ത്തി വാർഡ് തല മുന്‍കൂര്‍ രജിസ്ട്രേഷന്‍ നടത്തുവാനും, അതാതു ദിവസം ലഭ്യമാകുന്ന വാക്സിന്‍ മാത്രയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തിങ്കളാഴ്ച മുതല്‍ ക്യാമ്പിലെത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുവാനും വാർഡ് മെമ്പർ,ആശാവർക്കർ,കുടുംബശ്രീ പ്രവർത്തകര്‍,ട്രൈബല്‍ പ്രമോട്ടര്‍ എന്നിവരുടെ നേത്യത്വത്തില്‍ വാർഡ്തല രജിസ്‌ ട്രേഷൻ നടത്തും. രജിസ്റ്റര്‍ ചെയ്തവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ച് വാക്സിന്‍ ലഭ്യതയ്ക്കനുസരിച്ച് എല്ലാവരേയും തുല്യമായ രീതിയില്‍ ക്യാമ്പിലെത്താനുള്ള നടപടി വാര്‍ഡ് തല ആര്‍.ആര്‍.ടി അംഗങ്ങൾ സ്വീകരിക്കും. പഞ്ചായത്ത് കൺട്രോൾ റൂം പഞ്ചായത്ത് പ്രസിഡന്‍റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ കെെ.കെ സന്തോഷ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുൾ റഹ്മാൻ ,വാർഡ് മെമ്പർമാരായ അനീഷ്.കെ.കെ ,ഈന്തൻ ബഷീർ, സാജിത നൗഷാദ് ,പഞ്ചായത്ത് സെക്രട്ടറി കെ.ടി മാത്യൂ ക, അബ്ദുസമദ് തുടങ്ങിയവർ പങ്കെടുത്തു.പി.ബാലൻ ( 9048841685) മാത്യൂ (9496048345) സന്തോഷ് ( 8921739223) രാജേഷ്( 9605536987) ലതിക (7510145591) ജിൽസി എലിസബത്ത് (8547985628) എന്നിവര്‍ കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.. കൺട്രോൾ റൂം നമ്പർ.. 8289958590

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം

നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു

തെക്കുപടിഞ്ഞാറൻ മണ്‍സൂണ്‍ വിടവാങ്ങുന്നു, ഇനി വരുന്നത് ലാ നിന, രാജ്യം തണുത്ത് വിറക്കുമെന്ന് മുന്നറിയിപ്പ്

ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71%

മൂന്നാം വാരം 226 ലേറ്റ് നൈറ്റ് ഷോസ്! വീണ്ടും ചരിത്രം കുറിച്ച് കല്യാണി പ്രിയദര്‍ശന്റെ ‘ലോക’

ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖറിറെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. ഇപ്പോഴിതാ റിലീസായി മൂന്നാം വാരമാകുമ്പോൾ 226 ലേറ്റ് നൈറ്റ് ഷോസുമായി ലോക

മൊതക്കരയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു.

മൊതക്കര: പ്രതിഭ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ് സി. എം. അനിൽ കുമാർ പതാക ഉയർത്തി. സെക്രട്ടറി ജയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് വയനാട് ജില്ലാ

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.