തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ളവര്‍ക്ക് നാളെ പ്രത്യേക ആന്റിജന്‍ പരിശോധന നടത്തുന്നതിനായി മാനന്തവാടി ഗവ. യുപി സ്കൂൾ, കൽപ്പറ്റ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യം. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ സൗകര്യമൊരുക്കി. നാളെ (മെയ് 1) രാവിലെ 9 ന് പരിശോധന ആരംഭിക്കും. മെയ് 2ന് വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പരിശോധന നടത്തുന്നതിനായി സൗകര്യമൗരുക്കിയത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ പരിശോധന നടത്തേണ്ടതില്ല.അവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406