സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ കോവിഡ് രോഗികള്‍ക്കും അസുഖം മൂര്‍ച്ചിക്കുന്നവര്‍ക്കും /ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സേവനം ആശുപത്രിയില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയുടെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിലയിരുത്തി.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406